മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ആരോഗ്യ മന്ത്രി ഒരു പരാജയമാണെന്നും ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ല .തെറ്റ് തിരുത്താൻ തയ്യാറായില്ല .സംസ്ഥാനം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രിയാണ് വീണ ജോര്‍ജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആരോഗ്യ വകുപ്പ് അനാരോഗ്യത്തിലാണ്.വിമർശനം ചൂണ്ടിക്കാട്ടിയാൽ വ്യക്തിയാധിക്ഷേപമാണ് മന്ത്രി നടത്തുന്നത്..മന്ത്രിയുടെ അധിക്ഷേപത്തിന് താൻ മറുപടി പറയുന്നില്ല.മുൻകാല സർക്കാരുകൾ ആരോഗ്യ രംഗം നന്നായാണ് കൈകാര്യം ചെയ്തത്.ഇപ്പോൾ എന്തെങ്കിലും പറയുമ്പോൾ ഫ്ലാഷ് ബാക്ക് നോക്കാനാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു