രജിസ്ട്രാര്‍ അനില്‍കുമാര്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്നും അനില്‍കുമാര്‍ പ്രിന്‍സിപ്പലായിരുന്ന അയ്യപ്പകോളേജില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വേദിയില്‍ ഭാരതാംബയുടെ ചിത്രമുപയോഗിച്ചപ്പോള്‍ ഇല്ലാതിരുന്ന എന്ത് വര്‍ഗീയതയാണ് ഇന്ന് രജിസ്ട്രാര്‍ക്ക് അനുഭവപ്പെട്ടതെന്നും എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വര പ്രസാദ്.
2020ല്‍ അനില്‍കുമാര്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ ധ്വനി കലാലയ യൂണിയന്‍ നടത്തിയ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകന്‍ ആയിരുന്നു ഡോ. കെ.എസ് അനില്‍കുമാര്‍. ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാര്‍ ആയപ്പോള്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സി.പി.എം നേതാക്കള്‍ സെനറ്റ് ഹാളിന് പുറത്ത് പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ രജിസ്ട്രാര്‍ ഹാളിനുള്ളില്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന, പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്ന പരിപാടിയില്‍ തടസ്സം സൃഷ്ടിച്ച് ചാന്‍സിലറായ ഗവര്‍ണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍ ചെയ്തത്. ആലപ്പുഴ ശ്രീഅയ്യപ്പ കോളേജില്‍ നടന്ന പരിപാടിയില്‍ ഉണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രം തന്നെയാണ് സെനറ്റ് ഹാളില്‍ ഉണ്ടായിരുന്നതും. യഥാര്‍ത്ഥത്തില്‍ രജിസ്ട്രാറുടെ പ്രശ്‌നം ഭാരതാംബയല്ല സി.പി.എമ്മിനോടുള്ള വിധേയത്വവും കൂറുമാണ്. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തികയാണെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGH LIGHTS; Registrar Anil Kumar CPM’s political blunder: ABVP, what communalism did the registrar experience today that was not there then?