ഓമനപ്പുഴയിൽ രാത്രി സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതിനെ ചൊല്ലിയുള്ളവാക്കേറ്റത്തിനൊടുവിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്.അച്ഛൻ മകളെ കൊലപ്പെടുത്തുമ്പോൾ അമ്മയും കൂട്ടുനിന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ജോസ്മോൻ എന്ന ഫ്രാൻസിസ് കഴുത്തിൽ തോർത്തിട്ട് കുരുക്കിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഏഞ്ചലിനെ അമ്മ ജെസിമോൾ പിടിച്ചു വെച്ചു. ഏഞ്ചൽ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി.