കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട…ഒന്നരമണിക്കൂര്‍ കഴിഞ്ഞെന്നും രക്ഷാപ്രവർത്തനം വൈകുന്നെന്നും എംഎൽഎ പറഞ്ഞു.
‘ഒന്നര മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട…ഒന്നരമണിക്കൂര്‍ കഴിഞ്ഞു. രക്ഷാപ്രവർത്തനം വൈകുന്നു. എന്തിനാണ് ജനങ്ങളുടെ കണ്ണിൽ ഇങ്ങനെ പൊടിയിടുന്നത്’.
അതേസമയം, തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ പുറത്തെടുത്തത്. കെട്ടിടം തകര്‍ന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.