കോട്ടയം: മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകർന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎൽഎ.
കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നു. ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. അപാകതകളെ മന്ത്രിമാര്‍ എത്ര തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല.
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ സമരം വ്യാപിപ്പിക്കുമെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.