മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അന്‍ഷിത അഞ്ജി . നിരവധി ഹിറ്റ് പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും താരം എല്ലാവര്ക്കും സുപരിചിതയാണ്. ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത. ഇപ്പോഴിതാ ഒരു തമിഴ് യൂട്യൂബ് ചാനലിന് താരം നല്കിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. അന്‍ഷിതയുടെ അമ്മയും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു.
അന്‍ഷിതയുടെ വാക്കുകള്‍……
”എന്റെ അച്ഛന് നല്ല വ്യക്തിയാണ്. അമ്മയും അച്ഛനും ഒത്ത് പോകാന്‍ പറ്റാത്തതിനാല്‍ പിരിഞ്ഞെന്നേയുള്ളൂ. അച്ഛനെ അമ്മയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. ഞാനാണ് അച്ഛനില്‍ നിന്നും കുറച്ച് കാലം അകലം പാലിച്ചത്. കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എനിക്ക് അച്ഛനും അമ്മയും ഒരുമിച്ച് വേണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴും എല്ലാവരെയും ഒരുമിച്ച് വേണം. നിനക്കും അച്ഛനുമിടയില്‍ പ്രശ്നങ്ങളില്ല, ഞങ്ങള്‍ക്കിടയിലാണ് പ്രശ്നം, അതുകൊണ്ട് നീ അച്ഛനോട് സംസാരിക്കണം എന്ന് അമ്മയാണ് എന്നോട് പറഞ്ഞത്. ദൈവം എനിക്ക് കഷ്ടപ്പാടുകള്‍ തരും. എന്നാല്‍ ജീവിത കാലം മുഴുവന്‍ കഷ്ടപ്പെടെന്ന് പറഞ്ഞ് ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. തെറ്റിലേക്ക് പോയാലും എന്നെ അതില്‍ നിന്നും പുറത്ത് കൊണ്ട് വരും. അതിന് പ്രധാന കാരണം അമ്മയുടെ പ്രാര്‍ത്ഥനയാണ്. വലിയ ദൈവ വിശ്വാസിയാണ് അമ്മ”.
തമിഴ് ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. ബിഗ് ബോസില്‍ അന്‍ഷിത നല്കിയ ഇന്‍ട്രോ വീഡിയോ മലയാളികളും തമിഴരും ഒരേപോലെ ഏറ്റെടുത്തിരുന്നു. ‘ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കേരളത്തിലാണ്. തമിഴ്നാടിന് എന്നെ ചെല്ലമ്മയായിട്ട് മാത്രമേ അറിയൂ. അതിനപ്പുറം അന്‍ഷിത ആരാണ് എന്താണ് എന്നൊക്കെ നിങ്ങളിനി നേരിട്ട് അറിയും’, എന്നായിരുന്നു വീഡിയോയില്‍ അന്‍ഷിത പറഞ്ഞിരുന്നത്.