ഓൺലൈൻ ട്രേഡിങ് ഇൻവസ്റ്റ്മെന്റിലൂടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ് ആണ് സൈബർ ക്രൈം പോലീസ് പിടിയിലായത്. ഓൺലൈൻ ട്രേഡിങ് ഇൻവസ്റ്റ്മെൻ്റ് തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയിൽ നിന്നും ഒന്നരക്കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയും വ്യാജ വെബ്സൈറ്റ് ലിങ്ക് നൽകിയും ഷെയർ മാർക്കറ്റിൽ ഐപിഒ ലിസ്റ്റ് ചെയ്യുന്ന സമയത്ത് ഡിസ്കൗണ്ട് റേറ്റിൽ ഷെയറുകൾ വാങ്ങിത്തരാമെന്നും 300 ശതമാനത്തിന് മുകളിൽ ലാഭം നേടിത്തരാമെന്നും പറഞ്ഞാണ് പ്രതി പണം തട്ടിയത്.
പ്രതിയുടെ വിദേശ ബന്ധങ്ങളെ കുറിച്ചും കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
STORY HIGHLIGHT: online trading investment fraud