ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കണ്ടെയ്‌നര്‍ലോറി പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസിലെ മരങ്ങള്‍ക്കിടയിൽ കുടുങ്ങി. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മഞ്ചേരിയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കണ്ടെയ്‌നര്‍ ലോറിയാണ് വഴിതെറ്റി പുത്തൂര്‍-ചെനക്കല്‍ ബൈപാസിലേക്ക് കയറിയത്.
ലോറിയുടെ ഉയരക്കൂടുതലും വലിപ്പവും കാരണം റോഡിന്റെ ഇരുവശങ്ങളിലേയും മരങ്ങളില്‍ തട്ടിയതോടെ ചില്ലകള്‍ പൊട്ടിവീണു ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ലോറിക്ക് മുകളിൽ വീണ ചില്ലകൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
STORY HIGHLIGHT: container lorry met with accident