പ്രോട്ടീൻ കലവറയാണ് വൻപയർ. ദിവസവും വൻപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും തയ്യാറാക്കിനൽകാം ഉഗ്രൻ ടെസ്റ്റിൽ വൻ പയർ മെഴുക്കുപുരട്ടി.
ചേരുവകൾ
- വൻപയർ – 1 കപ്പ്
- തേങ്ങ ചിരണ്ടിയത് – ½ -¾ കപ്പ്
- പച്ചമുളക് – 4
- വെളുത്തുള്ളി – 2-3
- ചെറിയ ഉള്ളി – 3
- മഞ്ഞൾ പൊടി – ¼ ടേബിൾ സ്പൂൺ
- കറിവേപ്പില
- ഉപ്പ് – ആവശ്യത്തിന്
- കടുക് – ½ ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- വറ്റൽ മുളക് – 2
തയ്യാറാക്കുന്ന വിധം
കുതിർത്ത വൻപയർ കുക്കറിൽ വെള്ളം വെച്ച് കുതിർത്ത വൻപയർ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വൻപയർ വേവിച്ചെടുക്കുക. ശേഷം തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുളളി, മഞ്ഞൾ പൊടി എന്നിവ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. ഒട്ടും വെള്ളം ചേർക്കരുത്. ഇനി ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ കറിവേപ്പില,വറ്റൽ മുളക് എന്നിവ ചേർക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന വൻപയറും അരച്ച് വെച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു 1-2 മിനുട്ട് മൂടി വച്ചതിന് ശേഷം വാങ്ങി വയ്ക്കാം.
STORY HIGHLIGHT : Vanpayar Mezhukkupuratti Recipe