കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ ഐറ്റങ്ങളിൽ ഒന്നാണ് ഷേക്ക് വിഭവങ്ങൾ. എന്നാൽ നിമിഷ നേരം കൊണ്ട് ഒരു അടിപൊളി ടേസ്റ്റി ഷാർജ ഷേക്ക് എങ്ങനെ തയ്യറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പാൽ – 2 കപ്പ്
- ഞാലിപ്പൂവൻ പഴം – 3 എണ്ണം
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ
- കശുവണ്ടി – 7-8 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് ഫ്രീസറിൽ വച്ച് കട്ടിയാക്കിയ പാൽ, നുറുക്കിയ പഴം, പഞ്ചസാര, ബൂസ്റ്റ് കശുവണ്ടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതൊരു ഗ്ലാസ്സിലേക്ക് പകർന്ന് ബൂസ്റ്റ് മുകളിൽ ഇട്ട് അലങ്കരിച്ച് കുടിക്കാം.
STORY HIGHLIGHT : sharjah shake