Recipe

നിമിഷ നേരം കൊണ്ട് ഒരു കിടിലൻ ടേസ്റ്റി ഷാർജ ഷേക്ക് തയ്യറാക്കിയാലോ – sharjah shake

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ ഐറ്റങ്ങളിൽ ഒന്നാണ് ഷേക്ക് വിഭവങ്ങൾ. എന്നാൽ നിമിഷ നേരം കൊണ്ട് ഒരു അടിപൊളി ടേസ്റ്റി ഷാർജ ഷേക്ക് എങ്ങനെ തയ്യറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • പാൽ – 2 കപ്പ്
  • ഞാലിപ്പൂവൻ പഴം – 3 എണ്ണം
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ
  • കശുവണ്ടി – 7-8 എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് ഫ്രീസറിൽ വച്ച് കട്ടിയാക്കിയ പാൽ, നുറുക്കിയ പഴം, പഞ്ചസാര, ബൂസ്റ്റ് കശുവണ്ടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതൊരു ഗ്ലാസ്സിലേക്ക് പകർന്ന് ബൂസ്റ്റ് മുകളിൽ ഇട്ട് അലങ്കരിച്ച് കുടിക്കാം.

STORY HIGHLIGHT : sharjah shake