കോട്ടയം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സമ്മതിച്ച് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനമില്ലാതെ കെട്ടിടം പൂര്‍ണമായും അടച്ചിടുക സാധ്യമല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരച്ചില്‍ വൈകിയതുമായി ബന്ധപ്പെട്ട പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വാസവന്‍ സാറുമായി ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചതിന് ശേഷം ആരും അടിയില്‍ പെട്ടിട്ടില്ലെന്നാണ് വിവരം ലഭിച്ചത് – അദ്ദേഹം പറഞ്ഞു.
മൂന്ന് വാര്‍ഡുകള്‍ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അകാരണമായി ആരെയും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും ഡോ. ജയകുമാര്‍ പറഞ്ഞു. അതേസമയം, ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെയും കണ്ടാലറിയാവുന്ന 30 പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.