World

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായി; ട്രംപ് ഇന്ന് ഒപ്പുവയ്ക്കും

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി സഭ. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിന് ബിൽ പാസായി. കുടിയേറ്റ വിരുദ്ധ നടപടികൾക്ക് വൻതുക വകയിരുത്തുന്ന ബില്ലിൽ ട്രംപ് ഇന്ന് ഒപ്പുവെക്കും.

‘വിജയം, വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസിൽ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്‘ എന്ന് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗത്തെ വിഹിതം വെട്ടിക്കുറയ്ക്കുന്നതും ബില്ലിലുണ്ട്. ട്രംപിന്റെ സ്വപ്ന ബിൽ പാസ്സാക്കിയത് 214നെതിരെ 218 വോട്ടുകൾക്ക്.

Latest News