ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ ഗുണനിലവാരം നോക്കുന്നതില്‍ തെറ്റുണ്ടാകില്ല. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെയും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളും അതിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രിമാര്‍ തമ്മിലുള്ള വ്യത്യാസവുമാണ് നോക്കുന്നത്. അല്ലാതെ, കോണ്‍ഗ്രസ് മന്ത്രിസഭയിലെ മന്ത്രിമാരെ വെച്ചല്ല താരതമ്യം ചെയ്യുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം. രണ്ടു പണറായി വിജയന്‍
സര്‍ക്കാരുകളിലും മാറാതെ ഇരുന്ന ഓരേയൊരാള്‍ മുഖ്യമന്ത്രി മാത്രമാണ്. മംറ്റെല്ലാവരും പുതിയ മന്ത്രിമാരാണ്. എന്നാല്‍, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായത്ര വലിയ പ്രശ്‌നങ്ങളൊന്നും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലുണ്ടായിട്ടില്ല എന്നതു കൂടി പരിഗണിച്ചാണ് ചില വകുപ്പുകളിലെ മന്ത്രിമാരെ വിലയിരുത്തുന്നത്.
-
ധനം തൊടാത്ത ബാലഗോപാല്‍
അതില്‍ പ്രധാനപ്പെട്ടതാണ് ധനവകുപ്പ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ആയിരുന്നത് തോമസ് ഐസക്കാണ്. രണ്ടാം പിണറാസി സര്‍ക്കാരിന്റെ കാലത്ത് അത് കെ.എന്‍. ബാലഗോപാലും. തോമസ് ഐസക്കും ബാലഗോപാലും രാഷ്ട്രീയമായി നോക്കിയാല്‍ ഒരേ കാറ്റഗറിയിലാണെങ്കിലും സാമ്പത്തിക വിദഗ്ദ്ധന്‍ എന്നനിലയില്‍ നോക്കിയാല്‍ തോമസ് ഐസക്കിനായിരിക്കും കൂടുതല്‍ മുന്‍ഗണന. കേരളത്തിന് കൂടുതല്‍ വികസനം എത്തിക്കാനുള്ള പമട് കണ്ടെത്താനായിരുന്നു കിഫ്ബി എന്ന പുതിയ സംവിധാനം ഐസക്ക്
കൊണ്ടുവന്നത്. അതു തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും, ഉഫയോഗപ്പെടുത്തിയതും. എന്നാല്‍, കെ.എന്‍. ബാലഗോപാലിന്റെ സാമ്പത്തിക അച്ചടക്കവും, ഇടപെടലുകളും വലിയ പിന്നോട്ടടി ഉണ്ടാക്കിയെന്നതില്‍ തര്‍ക്കമില്ല. ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങള്‍ മുടക്കമായി. വകുപ്പുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കലില്‍ ഫലപ്രദമായ ഇഠപെടല്‍ നടത്താതിരിക്കല്‍, സപ്ലൈകോയില്‍ സാധനങ്ങള്‍ കുറഞ്ഞത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായെന്ന് പറയാതെ വയ്യ. രണ്ടു മന്ത്രിമാരുടെ ഇച്ഛാശക്തി
കൂടി പ്രതിഫലിക്കുന്നതാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. നോക്കൂ, ഗവര്‍ണറും, മുഖ്യമന്ത്രിയും കൂടി കേന്ദ്ര ധനമന്ത്രിയെ കണ്ടപ്പോള്‍ കേരളത്തിലെ ധനമന്ത്രിയെ ഒഴിവാക്കിയതെന്തിന് എന്നൊരു ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അലയുന്നുണ്ട്. അന്ന് കെ.വി തോമസിനെയാണ് മുഖ്യമന്ത്രി കൂട്ടിയത്. അതായത്, ധമന്ത്രിയേക്കാള്‍ മെച്ചം പ്രത്യേക പ്രതിനിധിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
-
ആരോഗ്യം ക്ഷയിച്ച വീണാജോര്‍ജ്ജ്
കെ.കെ. ശൈലജ എന്ന ഇടതുപക്ഷത്തിന്റെ സ്ത്രീസാന്നിധ്യം കേരളത്തിന്റെ ആരോഗ്യമായി മാറിയ വര്‍ഷങ്ങളായിരുന്നു ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം. എതിര്‍വാക്കില്ല. പ്രതിപക്ഷത്തിനു പോലും സമ്മതം. കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങളില്‍പ്പോലും ഉലയാതെ വീഴാതെ നിലകൊണ്ട വ്യക്തിത്വം. പി.പി.ഇ കിറ്റ് വാങ്ങിയതിന്റെ പേരില്‍ കേട്ട പഴിയെല്ലാം ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തിയാണ് ശൈലജ തരണം ചെയ്തത്.
കേരളത്തിന് ആരോഗ്യ മേഖലയില്‍ ഒരമ്മയെപ്പോലെ അവര്‍ പെരുമാറി. വിഷയങ്ങളില്‍ ഇടപെട്ടു. ഭരണ-പ്രതിപക്ഷ അംഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വെള്ളപ്പൊക്കത്തിലും, നിപ്പാക്കാലത്തും, കോവിഡ് കാലത്തും ശൈലജ എന്ന രാഷ്ട്രീയക്കാരിയെ ഡോക്ടറായും, അമ്മയായും, നഴ്‌സായും, മന്ത്രിയായുമൊക്കെ കാണാനായി എന്നതാണ് വ്യത്യാസം. ഒരുവേള കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആകുമെന്നു പോലും ജനം വിശ്വസിച്ചു. ഇപ്പോഴത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ എന്താണ്. വീണാ ജോര്‍ജ്ജിന്റെ കൈകലില്‍
കേരളത്തിന്റെ അവസ്ഥ ക്ഷയിച്ചിരിക്കുന്നു. കൂനിന്‍മേല്‍ കുരു എന്നപോലെയാണ് ഓരോ വിഷയങ്ങളും ഉണ്ടാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടറുടെ തുറന്നു പറച്ചടില്‍ വന്നതോടെ ആരോഗ്യ മേഖലയുടെ പ്രശ്‌നങ്ങള്‍ പുറത്തു വന്നു. പിന്നാലെ കോട്ടയത്ത് കെട്ടിടം തകര്‍ന്നു വീണുള്ള ഒരാലുടെ മരണവുമെല്ലാം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
-
വിദ്യാഭ്യാസം എന്താണ് വി. ശിവന്‍കുട്ടിക്ക്
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ പ്രോഫസര്‍ ആയ സി. രവീന്ദ്രനാഥ് ആയിരുന്നു വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത്. ആ വിദ്യാഭ്യാസ വകുപ്പാണ് ഇന്ന് വിയ ശിവന്‍കുട്ടിയില്‍ ഇരിക്കുന്നതും. വിദ്യാഭ്യാസ മന്ത്രി എന്നു പറയുമ്പോള്‍ത്തന്നെ മലയാളികള്‍ക്ക് ഒരു കാഴ്ചപ്പാടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍, അത് സിലബസിലായാലും, പാഠ്യ പദ്ധതികളിലെ പരിഷ്‌ക്കരണത്തിലായാലും വിദ്യാഭ്യാസ മന്ത്രിക്കു കഴിയണം.
ശിവന്‍കുട്ടി എന്ന രാഷ്ട്രീയക്കാരന് അതിന് സാധിക്കില്ലെന്ന് ജനങ്ങള്‍ക്കുറപ്പാണ്. എന്നാല്‍, അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന തൊഴില്‍ വകുപ്പ് വളരെ കൃത്യമായി നോക്കാന്‍ അദ്ദേഹത്തെക്കാള്‍ മികച്ചൊരു മന്ത്രിയില്ല എന്നു തന്നെ പറയേണ്ടിവരും. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് കൊടുത്തിനോട് യോജിപ്പില്ല. ഒന്നാം പിണറായി മന്ത്രി സഭയിലെ മന്ത്രിയാണോ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയാണോ മെച്ചമെന്ന് നോക്കിയാല്‍ മനസ്സിലാകും.
കാരണം, സി. രവീന്ദ്രനാഥിനായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പും നല്‍കിയിരുന്നത്. പിന്നീടാണ് അത് എം.കെ. മുനീറിലേക്കു മാറ്റപ്പെട്ടത്. അതായത്, ഒറ്റയ്ക്കു നോക്കാന്‍ കഴിുന്ന വകുപ്പായിരുന്നു വിദ്യാഭ്യാസ മേഖളയെന്ന് സി. രവീന്ദ്രനാഥ് തെൡയിച്ചു. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേകം ഒരു മന്ത്രിത്തന്നെ നിയമിച്ചു. ആര്‍. ബിന്ദു കാരണം, വി. ശിവന്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസം കൂടി നല്‍കുന്നതിന്റെ ഒരു പ്രശ്‌നം പാര്‍ട്ടിക്കു തന്നെ മനസ്സിലാകും.
നിയമസഭയിലെ പ്രകടനവും, വാര്‍ത്താ സമ്മേളനങ്ങളില്‍ പറയുന്ന മലയാളവും കേട്ടാല്‍ മനസ്സിലാകും വിദ്യാഭ്യാസ മന്ത്രിയാകാന്‍ പറ്റിയതാണോ എന്ന്. അപ്പോഴും ഒരുകാര്യ.ം പറയാതെവയ്യ. തികഞ്ഞ രാ,്ട്ീയ പ്രവര്‍ത്തകനും, ജനകീയനുമാണദ്ദേഹം. എന്നാല്‍, വിദ്യാഭ്യാസമന്ത്രി എന്നരീതിയില്‍ സി. രവീന്ദ്രനാഥിനെ കടത്തിവെട്ടുന്ന ആളല്ല എന്തുകൊണ്ടും വി. ശിവന്‍കുട്ടിയെന്ന് ആരും പറയും.
content high lights; Which of the two Pinarayi Vijayan governments is better?: Can the 3 ministers be given marks?; Look at education, health, and wealth? Who were the ones who had good qualities and good taste?