പാലക്കാട് ശക്തമായ കാറ്റിനെ തുടർന്ന് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു.
കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്കാണ് മാവ് കടപുഴകി വീണത്.
റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. സംഭവത്തിൽ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആളപായമില്ല.