Kerala

ശക്തമായ കാറ്റ്, പാലക്കാട് വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു

പാലക്കാട് ശക്തമായ കാറ്റിനെ തുടർന്ന് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു.

കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്കാണ് മാവ് കടപുഴകി വീണത്.

റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. സംഭവത്തിൽ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആളപായമില്ല.

Latest News