Food

നല്ല ചൂടു ദോശയ്ക്കൊപ്പം കഴിക്കാൻ അൽപ്പം ഗ്രീൻപീസ് കറിയായാലോ?

രാവിലെ നല്ല ചൂട് ദോശയ്ക്കൊപ്പം കഴിക്കാൻ നല്ല ഗ്രീൻപീസ് കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കറി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1. എണ്ണ – മൂന്നു വലിയ സ്പൂൺ
  • 2. ജീരകം – ഒരു ചെറിയ സ്പൂൺ
  • 3. സവാള – ഒന്ന്, അരിഞ്ഞത്
  • വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്
  • ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
  • പച്ചമുളക് – ഒന്ന്, അരിഞ്ഞത്
  • 4. തക്കാളി – രണ്ട്, അരിഞ്ഞത്
  • 5. മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • കസൂരിമേത്തി – ഒരു വലിയ സ്പൂൺ
  • 6. ഉരുളക്കിഴങ്ങ് – മൂന്ന് ഇടത്തരം, കഷണങ്ങളാക്കിയത്
  • ഗ്രീൻപീസ് ഫ്രെഷ്) – ഒരു കപ്പ്
  • 7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
  • 8. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ചെറുതീയിൽ വഴറ്റിയെടുക്കണം. സവാള വഴന്നു വരുമ്പോള്‍ തക്കാ ളി ചേർത്തു വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ നന്നായി ഇളക്കിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങും ഗ്രീൻപീസും ഉപ്പും കുരുമുളകു പൊടിയും ഉരുളക്കിഴങ്ങു വേവാനുള്ള വെള്ളവും ചേർത്തി ളക്കി അടച്ചുവച്ചു വേവിക്കുക. നന്നായി വെന്തു ചാറു കുറു കുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങുക.