കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു വട റെസിപ്പി നോക്കിയാലോ? രുചികരമായ ഗോതമ്പ് വട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- സവാള 2 എണ്ണം
- ഇഞ്ചി ചെറിയ കഷ്ണം
- പച്ചമുളക് 3-4 എണ്ണം
- കറിവേപ്പില 2 തണ്ട്
- ഉപ്പ് ആവശ്യത്തിന്
- തൈര് അരകപ്പ്
- ഗോതമ്പുപൊടി 2 കപ്പ്
- ബേക്കിംഗ് സോഡാ കാല്‍ ടീസ്പൂണ്‍
- വെള്ളം ആവശ്യത്തിന്
- എണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. അതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ശേഷം കൈകൊണ്ട് ഇത് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് തൈര് ഒഴിച്ച് ഇളക്കുക. ഇതിലേക്ക് ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. മാവില്‍ നിന്ന് കുറേശ്ശെ എടുത്ത് വടയുടെ ആകൃതിയില്‍ ആക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.