ചക്കടയിൽ കിട്ടുന്ന അതെ സ്വാദിൽ ഉള്ളിവട വീട്ടിൽ തയ്യാറാക്കിയാലോ? എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- സവാള -1 1/2 എണ്ണം
- പച്ചമുളക് -2 എണ്ണം
- ചതച്ച ഇഞ്ചി -1 ചെറിയ കഷ്ണം
- കറിവേപ്പില
- കടലപ്പൊടി – 3 ടേബിള്‍ സ്പൂണ്‍
- മൈദ – 2 ടേബിള്‍ സ്പൂണ്‍
- അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
- കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
- കായം പൊടിച്ചത് – 1/4 ടീസ്പൂണ്‍
- ചതച്ച പെരുംജീരകം – 1/4 ടീസ്പൂണ്‍
- ബേക്കിങ് സോഡ – 2 നുള്ള്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള നീളത്തില്‍ കനം കുറഞ്ഞ് അരിഞ്ഞത്, പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കറിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. സവാളയിലെ വെള്ളം ഊര്‍ന്നു വരുന്നതു വരെ യോജിപ്പിക്കണം. അതിലേക്കു 5 മുതല്‍ 11 വരെ ഉള്ള പൊടികള്‍ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി യോജിപ്പിക്കണം. കൈയില്‍ കുറച്ചു എണ്ണ പുരട്ടി മാവില്‍ നിന്ന് കുറച്ച് എടുത്തു കൈയില്‍ വച്ചു വട്ടത്തില്‍ പരത്തുക. എന്നിട്ട് ചൂടായ എണ്ണയിലേക്ക് ഇട്ട് ബ്രൗണ്‍ നിറത്തില്‍ ചെറിയ തീയില്‍ വറത്തു കോരുക.