കോട്ടയം മെഡിക്കൽ കോളജിൽ ശുചിമുറി ഇടിഞ്ഞു വീണ് മരിച്ച ബിന്ദുവിനെ കാണാനെത്തിയ കെപിസിസി പ്രസിഡന്റും സംഘവും ഓർത്തഡോക്സ് സഭാനേതൃത്വവുമായി ചർച്ച നടത്തി. സഭാതലവൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതാക്കളെ സ്വീകരിച്ചു. പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ബാവ പൊന്നാടയണിയിച്ചു ആദരിച്ചു. സഭയുടെ മീഡിയ വിഭാഗമായ കാത്തോലിക്കേറ്റ് ന്യൂസെന്ന ഫേസ്ബുക്ക് പേജിലാണ് നേതാക്കളെ സ്വീകരിച്ച ചിത്രങ്ങളും വീഡിയോയും പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും…..
കെ.പി.സി.സി പ്രസിഡന്റ് ശ്രീ.സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ ശ്രീ.പി.സി വിഷ്ണുനാഥ് എം.എൽ.എ, ശ്രീ. എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ.ചാണ്ടി ഉമ്മൻ എന്നിവരും ശ്രീ. കെ.സി.ജോസഫ്, ശ്രീ.ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ,
അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കരമൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു.
content highlight: Orthodox Bava meet KPCC leaders