വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും ആർ ബിന്ദു പറഞ്ഞു.
മന്ത്രിമാർക്കെതിരായ വിമർശനം അപലപനയം. മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സർക്കാരാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.