ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ ഉപയോഗിക്കാമോ? നമുക്കെല്ലാവർക്കുമുള്ള ഒരു സംശയമാണിത്. എന്താണ് ഇതിന്റെ യാഥാർഥ്യമെന്നുള്ളത് നമുക്കൊന്ന് നോക്കാം.
- ഇടിയും മിന്നലുമുള്ളപ്പോൾ ഫോണിൽ സംസാരിക്കുന്നതിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ഫോൺ ചാർജിൽ ഇടാതെയിരിക്കുക.
ഈ സമയങ്ങളിൽ പ്രത്യേകിച്ച് ചാർജിങിൽവെച്ച് ഫോൺ സംസാരിക്കാതെയിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. - ഫോൺ നനയുകയും സ്പീക്കറിൽ വെള്ളം കയറുകയും ചെയ്താൽ ഫിക്ക്സ് മൈ സ്പീക്കർ എന്ന വെബ്സൈറ്റിൽ കയറുക. ശേഷം ഇതിലെ ടോണുകൾ പ്ലേ ചെയ്താൽ ഫോണിലെ വെള്ളം പുറത്തേക്ക് തെറിച്ച് സ്പീക്കർ ശരിയാകും.
- ഫോണുകളിലെ വാട്ടർ ഡാമേജ് വാറന്റിയിൽ ഉൾപ്പെടാത്തതിലാൽ ഫോണുകളെ വെള്ളത്തിൽ വീഴാതെയും വീഡിയോകൾ ഷൂട്ട് ചെയ്യാനായി വെള്ളത്തിൽ മുക്കാതെയിരിക്കാനും സൂക്ഷിക്കുക. വെള്ളം കയറാതിരിക്കാനുളള വാട്ടർ ടൈറ്റ് പൗച്ചുകൾ ഇതിനായി നമ്മുക്ക് ഉപയോഗിക്കാം.
- ഫോണിന്റെ ഡിസ്പ്ലേയിൽ വെള്ളം പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്കിൽ ഫോൺ പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇതിനായി സെറ്റിങ്സിലെ ഗ്ലൗ മോഡ് ആക്ടിവേറ്റ് ചെയ്യാം.
content highlight: Mobile Phone