ഇനി കണവ വാങ്ങിക്കുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കണവ ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കണവ, വൃത്തിയാക്കി വൃത്താകൃതിയിൽ അരിഞ്ഞത്
- 1 ടേബിൾസ്പൂൺ വെളുത്തുള്ളി, അരിഞ്ഞത്
- 1 ടേബിൾസ്പൂൺ ഇഞ്ചി, അരിഞ്ഞത്
- 1 ടേബിൾസ്പൂൺ നാരങ്ങാനീര്
- ഉപ്പ്, ആവശ്യത്തിന്
- 3 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി അരിപ്പൊടി
- ആവശ്യത്തിന് വെളിച്ചെണ്ണ
- കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കണവ വൃത്തിയാക്കി വയ്ക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാനീര് , ഉപ്പ് എന്നിവ ഒരുമിച്ച് പൊടിക്കുക. ഇനി ഇത് ചുവന്ന മുളകുപൊടിയുമായി കലർത്തി ഈ മിശ്രിതം ഉപയോഗിച്ച് കണവയെ മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത കണവയും കറിവേപ്പിലയും പാനിൽ ഇട്ട് നന്നായി വഴറ്റുക, പാകമായ ശേഷം ചൂടോടെ വിളമ്പുക.