Kerala

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ ദുബായ് വഴിയുള്ള വിമാനത്തിലാണ് പോകുന്നത്. പത്തുദിവസമാണ് വിദേശസന്ദര്‍ശനം. വിദഗ്ധ ചികിത്സയാക്കാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നത്.

അതേസമയം മുന്‍പും മുഖ്യമന്ത്രി വിദേശത്ത് വിദഗ്ധ ചികിത്സയ്ക്ക് വിധേയനായിരുന്നു. അതിന്റെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് മുഖ്യമന്ത്രി പോകുന്നത്.

എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി മുഖ്യന്ത്രിയുടെ ഓഫിസോ സര്‍ക്കാരോ വിവരം നല്‍കിയിട്ടില്ല. മേയോ ക്ലിനിക്കില്‍ മുന്‍പ് പോയത് 2023 മേയിലാണ്.

Latest News