ഭാര്യക്ക് ഹ്യുണ്ടേയ് ക്രെറ്റ സമ്മാനിച്ച് സംഗീത സംവിധായകൻ ദിപു നൈനാൻ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിപു. തമിഴിൽ നിരവധി ഹിറ്റുകൾ ഒരുക്കിയ താരമാണ് ദിപു നൈനാൻ തോമസ്.
കുടുംബസമേതം ഷോറൂമിലെത്തിയാണ് ക്രെറ്റയുടെ ഡെലിവറി സംഗീത സംവിധായകൻ സ്വീകരിച്ചത്. പുതുവാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ ദിപു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
2015ല്‍ പുറത്തിറക്കിയ ക്രെറ്റയുടെ മുഖം മിനുക്കിയ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്നത്. സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്‌പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്.
രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍, 1.5 ലീറ്റര്‍ 1.5 ലീറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് എന്‍ജിന്‍ വകഭേദങ്ങള്‍. 115എച്ച്പി കരുത്തും പരമാവധി 144എന്‍എം ടോര്‍ക്കും പുറത്തെടുക്കും പെട്രോള്‍ എന്‍ജിന്‍. 116എച്ച്പി കരുത്തും പരമാവധി 250 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ സിവിടിയാണ് പെട്രോള്‍ എന്‍ജിനിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
















