കലാഭവന്‍ തീയേറ്ററില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിലവിവരപട്ടികയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെക്കാള്‍ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവര്‍ പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പോപ്പ്‌കോണിന് 60 രൂപയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 100 രൂപയാണ് ഈടാക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കലാഭവന്‍ തീയേറ്ററിന് സമാനമാണ് നഗരത്തിലെ മറ്റ് തീയേറ്ററുകളിലും വില ഈടാക്കുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. കല്ലറ കോട്ടൂര്‍ സ്വദേശി വഹീദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
CONTENT HOGH LIGHTS; Double pricing at Kalabhavan Theater: Human Rights Commission demands investigation