കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളള ഒരു ഭക്ഷണമാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ…
ഒന്ന്
മലബന്ധം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റില്‍ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും
രണ്ട്
ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.
മൂന്ന്
വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കുഞ്ഞുങ്ങള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ വെണ്ണ നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നാല്
ബീറ്റ കരാട്ടിന്‍ വെണ്ണയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും വെണ്ണ കഴിക്കുന്നത് ഗുണം ചെയ്യും.
അഞ്ച്
ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്.