ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ താഴോട്ട് വായിച്ചോളൂ. വെറും വയറ്റിൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിയാം.
ഫൈബർ ധാരാളം അടങ്ങിയതാണ് ഈന്തപ്പഴം. കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി1, ബി2, ബി3, ബി5 എന്നിവയാൽ സമ്പന്നമാണിത്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ അമിനോ ആസിഡുകളുമുണ്ട്. സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയും ധാരാളമുള്ള ഭക്ഷണമാണ് ഈന്തപ്പഴം.
എല്ലുകളെ നല്ല ബലത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങളെ തടയാനും ഇത് സഹായിക്കും. രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.