തിരുവനന്തപുരം: പാലക്കാട്, മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പോലീസിൻറെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ ശേഖരിച്ചുവരികയാണെന്നും അതിൽ പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ അതും കൂടി ചേർക്കുന്നതായിരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 0483 2735010, 2735020 പാലക്കാട് 0491 2504002 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.