Kerala

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം: വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ലിജുമോൻ(18) ആണ് മരിച്ചത്. ലിജുമോനൊപ്പം ബൈക്കിലുണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി വെള്ളക്കിണറിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 12.05 നാണ് സംഭവം.

തിരുവല്ല ഭാഗത്തുനിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക്, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോന്‍ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ലിജുമോനും മെറികും. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു.