മമ്മൂട്ടിയുടെ വണ്ടി ഭ്രാന്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡ്രൈവറെ പിന്‍സീറ്റിലിരുത്തി വണ്ടിയോടിച്ച് പോകുന്ന മമ്മൂട്ടിയാണ് ഒരുപക്ഷെ എല്ലാവരുടെയും മനസിലുള്ളത്.
വാഹനങ്ങളോട് അമിത താത്പര്യം പുലർത്തുന്ന താരം കാറൊക്കെ പറപ്പിച്ചാണ് പോകുന്നതെന്ന് കണ്ടാലേ അറിയാം. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൂടെയുള്ള യാത്രാനുഭവം പങ്കിടുകയാണ് നടന്മാരായ മനോജ് കെ ജയനും സുധീഷും. സിനിമയുടെ പ്രമോഷൻ ചടങ്ങിലാണ് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
മനോജ് കെ ജയന്‍ പറയുന്നത് ഇങ്ങനെ..
മമ്മൂക്ക ഭയങ്കര സ്പീഡാണ്. പറപ്പിക്കും. അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റെങ്കില്‍ പോലും വഴിയെ പോകുന്നവനെ ചീത്ത വിളിക്കും. കാറില്‍ ഇരിക്കുന്ന നമുക്കറിയാം മമ്മൂക്കയുടെ ഭാഗത്തും തെറ്റുണ്ടെന്ന്. പക്ഷെ സമ്മതിച്ചു തരില്ല.
സുധീഷ് പറയുന്നത് ഇങ്ങനെ…
വല്ല്യേട്ടന്റെ ഷൂട്ടിന്റെ സമയത്ത് ഓട്ടോക്കാരനെ ചീത്തപ്പറഞ്ഞിട്ടുണ്ട്. ഓട്ടോക്കാരന്‍ ഞെട്ടിപ്പോയി, ഭയങ്കര ഹാപ്പിയായി. മമ്മൂക്ക എന്നെ ചീത്ത പറഞ്ഞുവോ എന്നായി. മമ്മൂക്കാ ഇനിയും പറ, ഇനിയും പറ എന്നായി. മമ്മൂക്ക തെറിവിളിച്ചപ്പോള്‍ അവന്‍ ഹാപ്പി ആയി.
content highlight: Mammootty driving