ജൂലൈ 12 മുതൽ ആമസോണിൽ പ്രൈം ഡേ സെയിൽസ് ആരംഭിക്കുകയാണ്. 12 അർധരാത്രി മുതൽ ജൂലൈ 14 11:59നാണ് സെയിൽ അവസാനിക്കുന്നത്. എല്ലാ വർഷവും പ്രൈം മെമ്പേഴ്സിന് വമ്പൻ ഇളവുകളാണ് പ്രൈം ഡേ സെയിലിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ, കംപ്യൂട്ടറുകൾ, ഹെഡ്‌ഫോണുകൾ മുതലായവയ്ക്ക് വമ്പിച്ച ഇളവുകളാണ് പ്രൈം ഡേയിൽ ലഭിക്കുന്നത്. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ആദായ വില്പനയായിട്ടാണ് പ്രൈം ഡേ സെയിൽസിനെ കാണുന്നത്.
ഐ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൃത്യമായ സമയമാണ് പ്രൈം ഡേ സെയിൽ. 2023 സെപ്റ്റംബറിലാണ് ഐഫോൺ 15 പുറത്തിറങ്ങുന്നത് ഫോണിന് വമ്പൻ വിലക്കുറവ് ഉണ്ടാകുമെന്നാണ് സൂചനകൾ. 128 ജിബി വേരിയന്റിന് ഇപ്പോൾ 60,300 രൂപ വിലയുള്ള ഫോൺ 50,000 രൂപയിൽ താഴെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൺപ്ലസ് 13എസ്, സാംസങ് ഗ്യാലക്‌സി എസ്24 അൾട്രാ, ഐക്യൂ നിയോ 10ആർ എന്നീ ഫോണുകൾക്ക് ആദായ വില്പനയിൽ വിലക്കുറവ് പ്രതീക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ അടുത്ത സമയത്തായി വിപണിയിൽ എത്തിയ സാംസങ് ഗ്യാലക്‌സി എം36, വൺപ്ലസ് നോർഡ് 5, വൺപ്ലസ് നോർഡ് സിഇ5, ഐക്യൂ സെഡ്10 ലൈറ്റ്, റിയൽമി നാർസോ 80 ലൈറ്റ്, ഓണർ എക്‌സ്9സി, ലാവാ സ്‌റ്റോം ലൈറ്റ്, ഒപ്പോ റെനോ 14 സീരിസ്. തുടങ്ങിയ ഫോണുകൾക്കും ഓഫർ പ്രതീക്ഷിക്കാം.
എസ്ബിഐ, ഐസിഐസിഐ കാർഡുകൾക്കും പ്രത്യേക ഓഫറുകൾ പ്രൈം ഡേയിൽ ലഭിക്കും. ആമസോൺ പേ ഉപയോക്താക്കൾക്കും പ്രത്യേക ഓഫറുകൾ ലഭിക്കും. എക്കോ സ്മാർട്ട് സ്പീക്കറുകൾ, ഫയർ ടിവി ഉപകരണങ്ങൾ, കിൻഡിൽ തുടങ്ങിയ ആമസോൺ ഉത്പന്നങ്ങൾക്കും വിലക്കുറവ് ലഭിക്കും.
ഇവ കൂടാതെ തെരഞ്ഞെടുത്ത ഹെഡ്ഫോണുകൾക്ക് 80 ശതമാനം വരെയും. തെരഞ്ഞെടുത്ത വെയറബിൾസ്, ക്യാമറകൾ മുതലായവയ്ക്ക് 50 ശതമാനം വരെയും ചില ടാബ്‌ലറ്റുകൾക്കും ചില ലാപ്ടോപുകൾക്കും 40 ശതമാനവും ഓഫർ പ്രതീക്ഷിക്കാം.
content highlight: Amazon Prime Day
















