ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. വീണാ ജോർജ് രാജി വെക്കണം. ഇത്രയും കഴിവുകെട്ട മന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ പാവപ്പെട്ട രോഗികൾ ദുരിതത്തിലാണെന്നും ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയ ശേഷം മുഖ്യമന്ത്രി ചികിത്സക്ക് പോയാൽ മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിലേക്ക് പോയെന്നും ചെന്നിത്തല ആരോപിച്ചു.
നിപ അടക്കം പല രോഗങ്ങളും തിരിച്ചുവരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. നിപ ബാധിച്ചവർ മരിച്ചിട്ടില്ലെന്നും എല്ലാവരും ചെറുത്ത് തോൽപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ സിനിമ സെൻസർബോർഡ് തടഞ്ഞത് എന്തെന്ന് അറിയില്ലെന്നും ധിക്കാര നടപടിയാണിതെന്നും ജാനകി സിനിമ വിവാദത്തിൽ ചെന്നിത്തല പറഞ്ഞു. എം വി ഗോവിന്ദന്റെ കനഗോലു പരാമർശം ഒട്ടും മര്യാദയില്ലാത്ത കാര്യങ്ങളാണെന്നും അങ്ങേയറ്റം നിഷേധാത്മകമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.