Automobile

മഹിന്ദ്ര XUV 3xo സ്വന്തമാക്കി യൂട്യൂബർ അരുണും കുടുംബവും; വീഡിയോ ഏറ്റെടുത്ത് ആരാധകരും | Vlogger Arun

ആളുകളെ വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്നതിൽ ചേട്ടനും അനുജത്തിയും മുൻ പന്തിയിൽ തന്നെയാണ്

ലക്ഷങ്ങൾ വിലയുള്ള പുതിയ വാഹനം സ്വന്തമാക്കി യൂട്യൂബർ അരുണും കുടുംബവും. സമൂഹമാധ്യമങ്ങളിൽ മികച്ച വിഡിയോകൾ ചെയ്യുന്ന ഫാമിലി യൂട്യൂബർസിൽ മുൻപന്തിയിലുള്ള ഒരു കുടുംബമാണ് അരുണിന്റേത്. ആളുകളെ വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്നതിൽ ചേട്ടനും അനുജത്തിയും മുൻ പന്തിയിൽ തന്നെയാണ്.

ഇവർ ചെയ്യുന്ന പല വിഡിയോകളും നമ്മുടെ നിത്യജീവിതത്തിൽ ഏറെ റിലേറ്റബിൾ ആയി തോന്നും എന്നതാണ് മറ്റൊരു സത്യം. ഇക്കഴിഞ്ഞ യിടയ്ക്കായിരുന്നു ഇവരുടെ പുതിയ വീടിന്റെ പണി കഴിഞ്ഞത്. വീടിന്റെ പാലുകാച്ചൽ ചടങ് ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു .

ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കിടുകയാണ് അരുണും കുടുംബവും . പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയ വഴി അരുൺ പങ്കുവെച്ചിരിക്കുന്നത് . മഹിന്ദ്ര XUV 3xo ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. വാഹനം മേടിക്കുന്നതിന്റെ വീഡിയോയും അരുൺ യുട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.

content highlight: Vlogger Arun