മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
എന്നാൽ എന്താണ് പിണറായി വിജയന്റെ ആരോഗ്യ പ്രശ്നമെന്നും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കാൻസർ രോഗബാധയാണ് മയോ ക്ലിനിക്കിലെ സ്പെഷ്യലൈസേഷൻ. അതിനാൽ തന്നെ പിണറായി വിജയനും കാൻസർ തന്നെയാണെന്നാണ് എല്ലാവരുടെയും അനുമാനം. എന്നാൽ ഇപ്പോഴിതാ പിണറായി വിജയന്റെ രോഗാവസ്ഥയെ കുറിച്ച് ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഫേസ്ബുക്കിലാണ് കുറിപ്പ് പ്രചരിക്കുന്നത്. ടോണി പോളെന്ന ഐഡിയിലാണ് കുറിപ്പ്. ഇതിൽ മുഖ്യമന്ത്രിക്ക് പ്രോസ്റ്റേറ്റ് കാൻസറാണെന്നാണ് പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം…..
ഞാൻ അറിഞ്ഞിടത്തോളം മുഖ്യമന്ത്രി പിണറായി വിജയന് പ്രൊസ്റ്റേറ്റ് കാൻസർ ആണ്.
Prostate കാൻസർ ചികിത്സയുടെ കാര്യത്തിൽ Standard ട്രീറ്റ്മെന്റ്സും Experimental ട്രീറ്റ്മെന്റ്സും അടക്കം ലഭ്യമായ ലോകത്തെ ഏറ്റവും മികച്ച ആശുപത്രി ആണ് മയോ ക്ലിനിക്. വെറും ആശുപത്രി അല്ല, ഒന്നാന്തരം ഒരു specialized research ഫെസിലിറ്റി കൂടി ആണ്.
അതായത് ലോകത്ത് മറ്റൊരിടത്തും ലഭ്യമാകാത്ത നൂതന ചികിത്സാ സംവിധാനങ്ങൾ ഉള്ള സ്ഥലം.
ഏതാണ്ട് 100 ബില്യൺ ഡോളറിന്റെ GSDP ഉള്ള സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവിന് ഏറ്റവും മികച്ച ചികിത്സ തന്നെ കിട്ടണം. അതിന് എത്ര രൂപ മുടക്കിയാലും ഒരു കുഴപ്പവും ഇല്ല.
കേരളത്തിലെ ആരോഗ്യ രംഗം മോശമായത് കൊണ്ടല്ല സ്പെഷ്യലിസ്റ്റ് ട്രീറ്റ്മെന്റ് വേണ്ടപ്പോൾ അതുള്ള സ്ഥലത്ത് പോകുന്നതാണ് ഉചിതം എന്നത് കൊണ്ടാണ് മയോ ക്ലിനിക്കിൽ തന്നെ പോകുന്നത്. പിണറായി വിജയന് ഒരു ദിവസം രാവിലെ വെളിപാട് വന്നിട്ട് മായോ ക്ലിനിക്കിൽ പോകുന്നതല്ല , വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം മാനിച്ചാണ് അവിടെ പോകുന്നത്.ചികിത്സാ ചിലവ് ഖജനാവിൽ
നിന്നെടുക്കുന്നതിനെപ്പറ്റി ആണെങ്കിൽ ഒരു സാമാജികന് നമ്മുടെ നിയമം അനുവദിച്ചു കൊടുത്ത പ്രിവിലേജ് ആണിത്. ആ പ്രിവിലേജ് ഉപയോഗിക്കാത്ത എത്ര പ്രതിപക്ഷ നേതാക്കൾ ഉണ്ട്? ‘
അത്യാവശ്യം സ്‌കൂളിൽ പോയ ഒരാൾക്കുണ്ടാവേണ്ട പ്രാഥമികമായ അറിവാണിത് . ഒന്നെങ്കിൽ ഇതറിയാത്ത വിവരം കെട്ടവർ , അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് കള്ളം പറയുന്നവർ . രണ്ടിൽ ഏതെങ്കിലും ഒരു കൂട്ടർക്കെ ഇതിനെ വിമർശിക്കാൻ പറ്റൂ.
കാപട്യത്തിന്റെ “കാര്യക്ഷമത” സത്യത്തെക്കുറിച്ചുള്ള വ്യക്തമായ അറിവിൽ ആശ്രയിച്ചിരിക്കുന്നു എന്ന് ഹന്ന ആരെന്റ് പണ്ട് പറഞ്ഞത് ഈ സന്ദർഭത്തിൽ കൃത്യമായി ചേരും . ( The trouble with lying and deceiving is that their efficiency depends entirely upon a clear notion of the truth that the liar and deceiver wishes to hide )
content highlight: Pinarayi Vijayan