ഡൽഹിയിലെ കരോള്‍ ബാഗിലെ വിഷാല്‍ മെഗാമാര്‍ട്ടില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ലിഫ്റ്റില്‍ അകപ്പെട്ട ആളാണ് മരിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
ആറോളം ഫയര്‍ ടെന്‍ഡറുകള്‍ എത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ നടത്തിയത്. വൈകുന്നേരം 6.44 നാണ് തീപ്പിടിച്ചത്.
ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീ അണക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും തീ പെട്ടെന്ന് കടയില്‍ പടര്‍ന്നു.
ലക്ഷകണക്കിന് രൂപയുടെ സാധനങ്ങള്‍ നശിച്ചു. പിന്നീട് 13 അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്ത് എത്തി രാത്രി 9 മണിയോടെയാണ് തീ അണച്ചത്.