നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്.
അതേസമയം യുവതിയുടെ ബന്ധുവായ കുട്ടിയെ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി. കൂടാതെ പ്രദേശത്തെ സന്ദര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.