ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 36 തീർത്ഥാടകർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റവരെ റംബാനിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാല് ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജമ്മു ഭഗവതി നഗറിൽ നിന്ന് തെക്കൻ കശ്മീരിലെ പഹൽഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകൾ.