ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ കൽക്കരി ഖനിയുടെ ഒരു ഭാഗം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ജില്ലയിലെ കർമ്മ പ്രദേശത്ത് പുലർച്ചെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.