ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.
ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദൻ കഴിയുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.