ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് നമ്മുടെ വീടുകളിലും തൊടികളിലും കാണുന്ന പനിക്കൂർക്ക. വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് പനിക്കൂർക്ക ഫലപ്രദമാണ്. തൊണ്ടവേദന, തലവേദന, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഇത് ഉപയോഗിക്കുന്നു.
ചുമ, ജലദോഷം, ശ്വാസതടസം എന്നിവയ്ക്ക് ഇലയുടെ നീർ ഉപയോഗിക്കുന്നു.
ആയുര്‍വേദത്തില്‍ വലിയൊരു സ്ഥാനമുള്ള ഒരു കുഞ്ഞന്‍ ചെടിയുണ്ട്, പനിക്കൂര്‍ക്ക. കഞ്ഞിക്കൂർക്ക എന്നും ചില പ്രദേശങ്ങളില്‍ അറിയപ്പെടും. പച്ച നിറത്തിലുള്ള ഇലകളും തണ്ടുമായി, ചെറു സുഗന്ധത്തോടെ നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് ഒരു കോണില്‍ പടര്‍ന്നു കിടപ്പുണ്ടാകും. ആയുർവേദത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, തിക്ത, ക്ഷാര, ലവണ രസങ്ങളും, രൂക്ഷ തീക്ഷ്ണ ഗുണങ്ങളും ഉഷ്ണ വീര്യവും കടു വിപാകവുമുള്ള കൊച്ചു സസ്യം.
പനിക്കൂർക്കയുടെ ഇലയ്ക്കും തണ്ടിനുമാണ് ഔഷധഗുണമുള്ളത്. കാർവക്രോൾ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂര്‍ക്കയിലെ പ്രധാന രാസസംയുക്തം. കുട്ടികൾക്ക് രോഗങ്ങൾ വരുമ്പോൾ ഏറ്റവും ഫല പ്രദമായി പ്രയോഗിക്കാവുന്ന ഔഷധമാണ് പനിക്കൂർക്ക. പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവ ഉള്ളപ്പോൾ ഇതിൻ്റെ വാട്ടിയ നീര് തേൻ ചേർത്തോ, കൽക്കണ്ടം ചേർത്തോ നൽകുന്നത് ഫലപ്രദമാണെന്ന് അദ്ദേഹം പറയുന്നു. ശ്വാസകോശ അണുബാധ തടയാനും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്കും ഇവ പതിവായി നൽകാറുണ്ട്. കുട്ടികളിലെ വയറു വേദനക്കും ദഹന പ്രശ്നങ്ങൾക്കും ഉള്ള ഒരു വീട്ടിലെ പൊടിക്കൈ കൂടിയാണിത്.
ജലദോഷത്തിലും സൈന സൈറ്റിസ് ഉള്ളവരും പനിക്കൂർക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അവി പിടിക്കാം. കുട്ടികളിലെ, ഛർദ്ദിക്കും വയറിളക്കത്തിനും ഗ്രഹണി രോഗത്തിലും വെള്ളത്തിൽ തിളപ്പിച്ചോ മോര് കാച്ചിയോ കൊടുക്കുന്നത് ഫലദായകമാണ്.
പനിക്കൂർക്ക കടലമാവിൽ മുക്കി എണ്ണയിൽ വറുത്ത് ബജി രൂപത്തിൽ ലഘു ഭക്ഷണമായി കഴിക്കാം. ഉഴുന്നുവടയിലും പനിക്കൂര്‍ക്ക ചേര്‍ക്കാവുന്നതാണ്. പാനീയമായി കുടിക്കുന്ന ഒരു രീതിയും ഉണ്ട്. പനിക്കൂര്‍ക്കയുടെ ഇലയും ഏലക്കയും ഗ്രാമ്പുവും ചേർത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു കപ്പ് ആക്കി, തേൻ ചേർത്ത് കഴിക്കാം.
മാത്രമല്ല പനിക്കൂര്‍ക്ക നല്ല ഒരു മൂത്ര വിരേചകമാണ്( Diuretic). മൂത്രാശയ അണുബാധ കുറയ്ക്കാനും നീർക്കെട്ട് ഒഴിവാക്കാനും പനിക്കൂര്‍ക്ക മികച്ചതാണ്. ഉത്കണ്ഠ, മാനസിക പിരിമുറക്കം പോലുള്ള മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കാനും പനിക്കൂര്‍ക്ക ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ത്രിഫല ചൂർണം കലക്കിയ വെള്ളത്തിൽ പനിക്കൂര്‍ക്കയില അരച്ചത് ചേർത്ത് കഴിക്കുന്നത് വയറ്റിലെ വിര ശല്യം കുറയ്ക്കാന്‍ സഹായിക്കും.