ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു നോർത്ത് ഇന്ത്യൻ കറി തയ്യാറാക്കിയാലോ? പരിപ്പ് കൊണ്ട് തയ്യാറാക്കാവുന്ന ദാൽ തഡ്കയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ½ കപ്പ് തുവര പരിപ്പ്
- ¼ കപ്പ് കടല പരിപ്പ്
- 4 കപ്പ് വെള്ളം
- ½ ടീസ്പൂൺ മഞ്ഞൾ
- 1 ടീസ്പൂൺ ഉപ്പ്
- 1 ടീസ്പൂൺ എണ്ണ
- ½ ടീസ്പൂൺ ജീരകം
- ½ ടീസ്പൂൺ കടുക്
- ഒരു നുള്ള് കായം
- ½ ടീസ്പൂൺ സവാള നന്നായി അരിഞ്ഞത്
- 3 വെളുത്തുള്ളി അല്ലി, അരിഞ്ഞത്
- 1 ഇഞ്ച് ഇഞ്ചി, അരിഞ്ഞത്
- 2 പച്ചമുളക്, അരിഞ്ഞത്
- 2 ഇടത്തരം തക്കാളി, അരിഞ്ഞത്
- ½ ടീസ്പൂൺ ഗരം മസാല
- ¼ ടീസ്പൂൺ ചുവന്ന മുളകുപൊടി
- എണ്ണയിൽ വറുക്കാൻ ആവശ്യമായവ
- 2 ടീസ്പൂൺ എണ്ണ
- ½ ടീസ്പൂൺ ജീരകം
- 1 നുള്ള് ഉണങ്ങിയ ചുവന്ന മുളക്
- ഒരു നുള്ള് കായം
- ½ ടീസ്പൂൺ കശ്മീരി മുളകുപൊടി
തയ്യാറാക്കുന്ന വിധം
രണ്ടു തരത്തിലുള്ള പരിപ്പ് കഴുകി 30 മിനിറ്റ് കുതിർക്കുക. പരിപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കാൻ വെക്കുക. ഇടത്തരം ചൂടിൽ 4-5 വിസിൽ വേവിക്കണം. ഒരു ഫ്രയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ജീരകം, കടുക്, കായം ചേർക്കുക. കടുക് പൊട്ടിയതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, സബോള, പച്ചമുളക് എന്നിവ ചേർക്കുക. സവാള നിറം മാറുന്നത് വരെ 4 – 5 മിനിറ്റ് വഴറ്റുക.
ശേഷം തക്കാളിയും ഉപ്പും ചേർക്കാം. തക്കാളി വെന്തു വരുമ്പോൾ മഞ്ഞ പൊടിയും മുളകു പൊടിയും ചേർത്ത ശേഷം വേവിച്ച പരിപ്പ് ഫ്രയിങ് പാനിൽ ചേർക്കുക. ആവശ്യമെങ്കിൽ വെള്ളത്തിന്റെയും ഉപ്പിന്റെയും അളവ് ക്രമീകരിക്കാം. വറുത്തിടാനായി ഒരു പാനിൽ എണ്ണ ചൂടാക്കുക. തുടർന്ന് ജീരകം, ഉണങ്ങിയ ചുവന്ന മുളക്, മുളകു പൊടി, കായം എന്നിവ ചേർക്കുക. മസാലയുടെ മനം ലഭിക്കുമ്പോൾ ഈ മിശ്രിതം പരിപ്പിലേക്ക് ചേർക്കാം.