കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി നോക്കിയാലോ? ഒരു മധുരിക്കും പലഹാരം റെസിപ്പി നോക്കാം.. രുചികരമായ ഗോതമ്പ് കൊഴുക്കട്ട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിഞ്ഞ ചക്കപ്പഴം – ആവശ്യത്തിന്
- 1/2 കപ്പ് ഗോതമ്പുപൊടി
- 1/4 കപ്പ് ശർക്കര
- 1/4 ടീസ്പൂൺ ഏലക്കപ്പൊടി
- 1/2 ടീസപൂൺ നെയ്യ്
- തേങ്ങാപ്പീര – ആവശ്യത്തിന്
- ആവശ്യത്തിന് ഉപ്പും എണ്ണയും
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിഞ്ഞെടുത്ത ചക്കപ്പഴം ഗ്രൈൻഡറിലോ മറ്റോ അരച്ചെടുക്കുക.തുടർന്ന് അതിലേക്ക് ഉപ്പും ഗോതമ്പുമാവും ചേർത്ത് കുഴച്ചെടുക്കുക. ശർക്കരയും വെള്ളവും ഒരു പാത്രത്തിൽ ചേർത്ത് യോജിപ്പിച്ച് പാനിയാക്കുക. ഈ പാനി തിളയ്ക്കുമ്പോൾ ഉപ്പും ഏലക്കാപൊടിയും തേങ്ങാപ്പീരയും ചേർത്ത് യോജിപ്പിച്ചു വെള്ളം മാറ്റിയെടുക്കുക. ചെറിയ ഗോതമ്പു ബോളുകളാക്കി എടുത്തു കൈകൊണ്ടു പരത്തിയ ശേഷം തേങ്ങാപ്പീര ഉള്ളിൽവച്ച്, ഉരുട്ടി പത്ത് മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക.