മഴ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഒരു പ്രത്യേക സ്വാദ് തന്നെയാണ് അല്ലെ? ഇന്ന് അത്തരത്തിൽ മഴ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പറ്റിയ ഒരു ഫുഡ് സ്പോട്ട് കണ്ടാലോ? ഇത് മറ്റെവിടെയുമല്ല, രാമപുരം എന്ന സ്ഥലത്ത് ആണ്. ഉഴവൂർ പോകുന്ന വഴിക്ക് കൊണ്ടാട് എന്ന സ്ഥലത്താണ് ഈ സ്പോട്ട്. ഏദൻ തോപ്പ് ടോഡി ഷോപ്പ്.
ഈ ഷാപ്പിന്റെ പ്രത്യേകത എന്ന് പറയുന്നത് 365 ദിവസവും മഴ പെയ്യുന്ന ഷാപ്പാണ് ഇത്. ഓല മേഞ്ഞ കുടിലിൽ ഇരുന്ന് നല്ല കള്ളും ആസ്വദിക്കാം, നല്ല രുചികളും ആസ്വദിക്കാം. രാവിലെ 5.30 ആകുമ്പോൾ കട തുടങ്ങും. കപ്പ ബിരിയാണി, കള്ളപ്പം, പന്നിയിറച്ചി, മീൻ തല കറി, മീൻ കറി, ചിക്കൻ കറി എന്നിവയെല്ലാം ഇവിടുന്ന് കഴിക്കാം. ചുറ്റും പെയ്യുന്ന മഴയോടൊപ്പം രുചികൾ ആസ്വദിക്കാം. രാമപുരത്തെ ഈ കള്ളുഷാപ്പ് ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന ഒരിടം തന്നെയാണ്.
നല്ല കള്ള് ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പവും നല്ല എരിവുള്ള കറികളുമെല്ലാം കിടിലൻ തന്നെ. കൂടാതെ നല്ല പിടിയും നല്ല വറുത്തരച്ച കോഴി കറിയും എല്ലാം കിടിലൻ തന്നെ. നല്ല ഉണക്ക കപ്പയും നല്ല മുളകിട്ട മീൻ തലക്കറിയും കിടിലൻ കോമ്പിനേഷൻ തന്നെയാണ്. ഉണക്ക കപ്പയ്ക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ്. നല്ല കുടമ്പുളിയിട്ടു വെച്ച തല കറിയാണ്. ഇവയൊന്നും കൂടാതെ നല്ല കാട ഫ്രൈയും ഉണ്ട്.
ഏതായാലും നല്ല റബ്ബർ തോട്ടത്തിൽ നടുക്ക് ഓല മേഞ്ഞ കുടിലിൽ ഇരുന്ന് ഭക്ഷണം ആസ്വദിക്കണമെങ്കിൽ ഇവിടെ വന്നാൽ മതി. നല്ല അന്തരീക്ഷം ആസ്വദിച്ച് ഭക്ഷണം കഴിക്കാം.
ഇനങ്ങളുടെ വില
1. മീൻ തല കറി: രൂപ. 500
2. പോർക്ക് ചാപ്പുകൾ: രൂപ. 220
3. കപ്പ ബിരിയാണി: രൂപ. 140
4. കാട ഫ്രൈ: രൂപ. 140/ കഷണം
5. പിടി: രൂപ. 80
6. നാടൻ കോഴി വറുത്തരച്ച കറി: രൂപ. 220
7. ബീഫ് കറി: 150 രൂപ
8. കപ്പ (ഉണക്ക്) വെച്ചത്: രൂപ. 50
9. നത്തോലി ഫ്രൈ: 130 രൂപ
10. കല്ലു അപ്പം: 10 രൂപ
വിലാസം: ഏദൻ തോപ്പ് കള്ള് ഷാപ്പ്, കൊണ്ടാട്, വെള്ളിലപ്പള്ളി, കേരളം 686576
ഫോൺ നമ്പർ: 9847951791 അല്ലെങ്കിൽ 6238713556