നടൻ പ്രേം നസീറിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. ഒരു രീതിയിലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചില്ല. നമ്മുടെ ഒരു സീനിയര്‍ തന്ന ഇന്‍ഫര്‍മേഷന്‍ ആണ് ഞാന്‍ പറഞ്ഞത്. വാര്‍ത്തകളില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ ഒരിക്കലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചിന്തിച്ചിട്ടുമില്ല. ടിനി ടോം ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
‘മലയാള സിനിമയുടെ ദൈവമാണ് നസീര്‍ സാര്‍. നസീര്‍ സാറിനെ ആരാധിക്കുന്ന ഒരുപാട് പേരുണ്ട്. അതിലൊരാളാണ് ഞാന്‍. അത്രയും വലിയൊരു താരത്തിനെതിരെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആളല്ല. ഒരു ഇന്റർവ്യൂവിൽ നിന്ന് അടർത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. നമ്മുടെ ഒരു സീനിയര്‍ തന്ന ഇന്‍ഫര്‍മേഷന്‍ ആണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. അത് ഒരിക്കലും അദ്ദേഹത്തെ മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല.
ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത്രയും വലിയൊരു ലെജന്‍ഡിന്‍റെ കാല്‍ക്കല്‍ വീഴാനും ഞാന്‍ തയ്യാറാണ്. അദ്ദേഹത്തിന്‍റെ മകന്‍ ഷാനവാസുമായി ഞാന്‍ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ് അതൊക്കെ. വാര്‍ത്തകളില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ ഒരിക്കലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചിന്തിച്ചിട്ടുമില്ല. എന്‍റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.’
‘സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു’ എന്നായിരുന്നു നേരത്തെ ടിനി ടോം നടത്തിയ പ്രസ്താവന. ഈ പരാമർശം വിവാദമായതോടെ സംവിധായകൻ എം.എ. നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേർ ടിനി ടോമിനെതിരെ രംഗത്തിയിരുന്നു
STORY HIGHLIGHT: Tiny Tom apologizes for controversial statement