മലപ്പുറം: കാളികാവിൽ ഭീതി പരത്തിയ നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി അറിയിച്ചു.
കടുവ കൂട്ടിലായ ശേഷം നാട്ടുകാർ കൂടിനു ചുറ്റും പ്രതിഷേധിക്കുകയും കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്.
എന്നാൽ, 15 വയസോളം പ്രായമായ കടുവയുടെ വേട്ടപല്ലുകൾ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. സൈലന്റ് വാലി ഡാറ്റാ ബേസിൽ പെട്ട കടുവയാണ് കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്. ദൗത്യത്തിന്റെ 53-ാം ദിവസമാണ് കടുവ കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്.