കോഴിക്കോട്: താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. കായ കഴിച്ച കുട്ടിയുടെ ചുണ്ട് തടിച്ചു വീർക്കുകയും ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നിലവിൽ കാര്യമായ ആരോഗ്യപ്രശ്നമില്ല.
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കഴിഞ്ഞ ദിവസവും ഇതേ മരത്തിൽ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.