1. പ്രഭാതഭക്ഷണത്തിന് കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കുക
സാൻഡ്‌വിച്ചുകളോ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ധാന്യങ്ങളോ പ്രഭാത ഭക്ഷണത്തിന് കഴിക്കുന്നത് നല്ലതല്ല, കാരണം അവ വിശപ്പ് വർധിപ്പിക്കും. ഇൻസുലിൻ വർധിപ്പിക്കും, തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയും, അതിനുശേഷം നിങ്ങൾക്ക് വളരെ വേഗത്തിൽ വിശക്കും, ഉച്ചഭക്ഷണത്തിന് മുമ്പ് നിങ്ങൾ ലഘുഭക്ഷണം കഴിക്കാൻ തുടങ്ങും. അതല്ലെങ്കിൽ ഉച്ചഭക്ഷണ സമയത്ത് തെറ്റായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കും.
2. ഓട്സ് ബാറുകൾ, സിറിയൽ ബാറുകൾ, പ്രോട്ടീൻ ബാറുകൾ
പ്രോട്ടീൻ ബാറുകൾ പലപ്പോഴും ആരോഗ്യകരമാണെന്ന് പറയപ്പെടുന്നു. പലരും അവ പ്രഭാതഭക്ഷണത്തിനോ പെട്ടെന്ന് ഊർജം നൽകുന്ന ലഘുഭക്ഷണത്തിനോ ആയി കഴിക്കാറുണ്ട്. അവ അമിതമായി കഴിക്കാനുള്ള സാധ്യതയുണ്ട്, ഇത് നല്ലതല്ല. ഇതിനുപകരം ബദൽ മാർഗങ്ങൾ തേടുക.
3. മയോണൈസ്
സാൻഡ്‌വിച്ചുകളിലും ജങ്ക് ഫുഡുകളിലും നല്ല അളവിൽ മയോണൈസ് കാണാറുണ്ട്. മയോണൈസ് എത്ര ആരോഗ്യകരമാണെന്ന് അവകാശപ്പെട്ടാലും, ഫിറ്റ്നസ് കാര്യത്തിൽ അത് തെറ്റാണ്. സാലഡിലോ സാൻഡ്‌വിച്ചിലോ മിതമായ അളവിൽ ചേർത്ത് മാത്രം കഴിക്കുക.
4. ഡ്രൈ ഫ്രൂട്ട്സും നട്‌സും
ഡ്രൈ ഫ്രൂട്ട്സും നട്‌സും പലപ്പോഴും ശരീരഭാരം കുറയ്ക്കാനുള്ള ലഘുഭക്ഷണങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്, കാരണം അവയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ എന്തും അമിതമായി കഴിക്കുന്നത് നല്ലതല്ല, അവ ചെറുതായതിനാൽ അമിതമായി കഴിക്കുന്നത് എളുപ്പമാണ്. എപ്പോഴും മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക