അങ്ങേയറ്റം പോഷകസമൃദ്ധമായ കളർ ഫുൾ പച്ചക്കറികളിൽ ഒന്നാണ് കാപ്സിക്കം. വളരെ ഹെൽത്തി ആയിട്ടുള്ള ഓംലെറ്റ് കുട്ടികൾക്കും മുതിർന്നവർക്കും എങ്ങനെ തയ്യറാക്കി എടുക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- കാപ്സിക്കം – 3 എണ്ണ
- മുട്ട – 3 എണ്ണം
- പച്ചമുളക് – 2 എണ്ണം
- കുരുമുളക് പൊടി
- കറിവേപ്പില
- ഉള്ളി – 1 എണ്ണം ചെറുതായി അരിഞ്ഞത്
- ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
കാപ്‌സിക്കം നന്നായി കഴുകി മുകൾഭാഗം ഒരു അടപ്പു പോലെ മുറിച്ച് എടുത്ത് അതിന്റെ ഉള്ളിൽ ഉള്ള അരി കളയുക. ഇതിലേക്ക് ഒരു മുട്ടയും ഒരു സ്പൂൺ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി മുറിച്ചു വച്ച മുകൾഭാഗം തിരിച്ച് അടച്ചു വെച്ച് ഇളകി പോകാതിരിക്കാൻ സൈഡിൽ ടൂത്ത്പിക്ക് കുത്തി വെച്ച്. ഇഡ്ഡലി തയാറാക്കുന്ന പാത്രത്തിൽ 8 മിനിറ്റ് മൂടി വച്ച് ആവി കയറ്റി എടുക്കാം.
STORY HIGHLIGHT : Capsicum Stuffed Omelette