പപ്പായ പോഷക സമ്പന്നമായ ഒരു പഴവർഗ്ഗമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പപ്പായ അധികം കഴിക്കുന്നതും ദോഷമാണ്. പപ്പായയിൽ കാണപ്പെടുന്ന ഒരു എൻസൈമായ പപ്പൈനിനോട് സംവേദനക്ഷമതയുള്ള ആളുകൾക്ക് വലിയ അളവിൽ പപ്പായ കഴിച്ചാൽ അലർജി ഉണ്ടാകാം. എൻസിബിഐ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പപ്പായ പൂമ്പൊടി ശ്വസന പ്രശ്‌ന ങ്ങൾക്ക് കാരണമാകുമെന്ന് തെളിയിച്ചിട്ടുണ്ട്.
ചൊറിച്ചിൽ, വീക്കം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. ലാറ്റക്‌സ് അലർജിയുള്ള ആളുകൾ ജാഗ്രത പാലിക്കണം. കാരണം പപ്പായയിൽ ലാറ്റക്‌സ് പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
പപ്പായയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. എന്നാല്‍ അമിതമായ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും.2012 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് പപ്പായ കഴിക്കുന്നത് യഥാർത്ഥത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവുള്ള ആളുകൾ പപ്പായ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
എൻസിബിഐ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് പഴുക്കാത്തതോ പകുതി പഴുത്തതോ ആയ പപ്പായ കഴിക്കുന്നത് അപകടകരമാണ്. പൂർണ്ണമായും പഴുത്ത പപ്പായ സാധാരണയായി മിതമായ അളവിൽ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് ഇപ്പോഴും അപകടസാധ്യതകൾ ഉയർത്തുന്നുണ്ട്.
മരുന്നുകളോടൊപ്പം പപ്പായ അമിതമായി കഴിക്കുന്നത് ഈ മരുന്നുകളുടെ ഫലങ്ങൾ വർദ്ധിപ്പിക്കുകയും അമിത രക്തസ്രാവം അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയുന്നത് പോലുള്ള പാർശ്വഫലങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.